സിഡ്നി: വരുംതലമുറകൾക്കായി കഠിനമെങ്കിലും ശരിയായ തീരുമാനമാണ് തങ്ങളുടെ സർക്കാർ കൈക്കൊണ്ടിരിക്കുന്നതെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. ഓസ്ട്രേലിയയിലെ ഭരണകക്ഷിയായ ലേബർ പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, രാജ്യത്തെ ദീർഘകാല ഭവന നികുതി പരിഷ്കാരങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
“പ്രശ്നങ്ങളെ നേരിടാനുള്ള ആർജ്ജവമില്ലെങ്കിൽ, നിങ്ങൾക്ക് കാര്യങ്ങൾ മാറ്റിവെക്കാം; വരുംതലമുറകൾക്കായി ആ പ്രതിസന്ധികൾ ബാക്കിവെക്കാം. അല്ലെങ്കിൽ കഠിനമെങ്കിലും ശരിയായ കാര്യങ്ങൾ ചെയ്ത് അത് പരിഹരിക്കാം. രണ്ടാമത്തെ വഴിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്,” ആൽബനീസ് പറഞ്ഞു. ഓസ്ട്രേലിയയിലെ സാധാരണക്കാർക്ക് ഭവനങ്ങൾ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നികുതി പരിഷ്കാരങ്ങൾ കൊണ്ടുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

