പാരീസ്: നാൽപ്പത്തിയൊൻപതാം വയസ്സിൽ ഓസ്‌ട്രേലിയൻ നടി മെലിസ ജോർജ്ജിന് നാലാമത്തെ കുഞ്ഞ് ജനിച്ചു. വോഗ് ഓസ്‌ട്രേലിയയുടെ മുൻ എഡിറ്റർ ഇൻ ചീഫ് കിർസ്റ്റി ക്ലെമന്റ്സ് ഇൻസ്റ്റാഗ്രാമിലൂടെയാണ് ഈ സന്തോഷവാർത്ത പങ്കുവെച്ചത്. മെലിസയും കിർസ്റ്റിയും ഒരുമിച്ച് ഫ്രാൻസിലൂടെ യാത്ര ചെയ്യുന്നതിനിടയിലാണ് കുഞ്ഞിന്റെ ജനനം.
പ്രസവമുറിയിൽ നിന്നും നേരെ പാരീസിലെ കഠിനമായ ഉഷ്ണതരംഗത്തിലേക്ക് എന്ന അടിക്കുറിപ്പോടെയാണ് കിർസ്റ്റി ഇൻസ്റ്റാഗ്രാമിൽ ചിത്രം പങ്കുവെച്ചത്. കൂടാതെ ‘നാല് ആൺകുട്ടികളുടെ അമ്മ’ എന്ന ഹാഷ്‌ടാഗും അവർ ഇതിനൊപ്പം ചേർത്തിട്ടുണ്ട്. നിലവിൽ ഫ്രാൻസിൽ താമസമാക്കിയ മെലിസ ജോർജ്ജിന് നേരത്തെ മൂന്ന് ആൺകുട്ടികളുണ്ട്. ഇതിൽ ലിയോർ എന്ന മകൻ ജനിച്ചത് 2024-ലായിരുന്നു.

