ഈജിപ്തിനെതിരെ അത്ഭുത തിരിച്ചുവരവ്; അർജന്റീന ലോകകപ്പ് ക്വാർട്ടറിൽ

അറ്റ്ലാൻ്റ: നിർണായക നിമിഷങ്ങളിൽ മൂന്ന് ഗോളുകൾ നേടി ഈജിപ്തിനെ 3-2ന് തോൽപ്പിച്ച അർജന്റീന ഫിഫ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. അറ്റ്ലാന്റയിൽ നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയുടെ ആവേശകരമായ തിരിച്ചുവരവ്.

യാസർ ഇബ്രാഹിമും മൊസ്തഫ സിക്കോയും നേടിയ ഗോളുകളിൽ ഈജിപ്ത് 2-0ന് മുന്നിലെത്തി. എന്നാൽ 79-ാം മിനിറ്റിൽ ക്രിസ്റ്റ്യൻ റൊമേറോയുടെ ഗോളിലൂടെ അർജന്റീന തിരിച്ചുവരവിന് തുടക്കമിട്ടു. 83-ാം മിനിറ്റിൽ ലയണൽ മെസി സമനില പിടിച്ചപ്പോൾ, ഇൻജുറി ടൈമിൽ എൻസോ ഫെർണാണ്ടസ് വിജയഗോൾ നേടി അർജന്റീനയെ ക്വാർട്ടറിലേക്ക് നയിച്ചു. മെസ്സി ആദ്യ പകുതിയിൽ പെനാൽറ്റി നഷ്ടപ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നിർണായക ഗോൾ നേടി ടീമിന്റെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചു.

ഈ വിജയത്തോടെ അർജന്റീന ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്സർലൻഡിനെ നേരിടും. മത്സരശേഷം റഫറിയിംഗ് തീരുമാനങ്ങളിൽ പ്രതിഷേധവുമായി ഈജിപ്ത് പരിശീലകൻ ഹൊസം ഹസൻ രംഗത്തെത്തി.

Leave a Reply

Your email address will not be published. Required fields are marked *