കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് അക്കൗണ്ടിനുള്ള വിലക്ക് ഡൽഹി ഹൈക്കോടതി നീക്കി

ന്യൂഡൽഹി:കോക്രോച്ച് ജനതാ പാർട്ടി (CJP)യുടെ എക്‌സ് (മുൻ ട്വിറ്റർ) അക്കൗണ്ടിന് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കാൻ ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. അക്കൗണ്ട് അൺബ്ലോക്ക് ചെയ്യുന്നതിന് കേന്ദ്രസർക്കാരിന് എതിർപ്പില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്നാണ് നടപടി.

നീറ്റ് പരീക്ഷയ്ക്ക് മുന്നോടിയായി അക്കൗണ്ടിലെ പോസ്റ്റുകൾ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്ക സൃഷ്ടിക്കുമെന്നായിരുന്നു അക്കൗണ്ട് തടയാൻ കാരണമായ പ്രധാന ആശങ്കയെന്ന് കേന്ദ്രസർക്കാർ കോടതിയിൽ അറിയിച്ചു. പരീക്ഷ പൂർത്തിയായ സാഹചര്യത്തിൽ ആ ആശങ്കയ്ക്ക് ഇനി പ്രസക്തിയില്ലെന്ന് കോടതി വിലയിരുത്തി.

കോക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് അക്കൗണ്ട് മേയ് 21-നാണ് കേന്ദ്രസർക്കാർ തടഞ്ഞത്. അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പാർട്ടി സ്ഥാപകൻ അഭിജിത് ദിപ്കെ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *