പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് അർഹതപ്പെട്ടത്; ഡി. രാജ

ന്യൂഡൽഹി: കേരള നിയമസഭയിൽ പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് അർഹതപ്പെട്ടതാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി ഡി. രാജ പറഞ്ഞു. ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയ്ക്ക് അർഹമായ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെ ചൊല്ലിയുള്ള ചർച്ചകൾ മുന്നണിക്കുള്ളിൽ ജനാധിപത്യപരമായി പരിഹരിക്കപ്പെടുമെന്ന വിശ്വാസവും ഡി. രാജ പ്രകടിപ്പിച്ചു. മുന്നണിയുടെ ഐക്യം നിലനിർത്തിക്കൊണ്ടായിരിക്കും വിഷയത്തിൽ തീരുമാനമുണ്ടാകുകയെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഇടതുമുന്നണിയുടെ ഭാവി പ്രവർത്തനങ്ങളും സംബന്ധിച്ചും പാർട്ടി നേതൃത്വം ആശയവിനിമയം തുടരുകയാണെന്ന് ഡി. രാജ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *