കൊച്ചി: കന്നഡയിലെ പ്രമുഖ ചലച്ചിത്ര പ്രവർത്തകനും എഴുത്തുകാരനുമായ പുനിത് ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള ചിത്രം ‘അച്യുത അവതാരം’ സിനിമയിലെ പുതിയ ലിറിക്കൽ ഗാനം റിലീസായി. ‘സെയ്ലർ ഓഫ് പെയിൻ’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ശ്രുതി ശിവദാസനാണ് ആലപിച്ചിരിക്കുന്നത്. വർഷങ്ങളായി തെലുങ്ക്, തമിഴ് ചലച്ചിത്രങ്ങളിൽ അസോസിയേറ്റ് ഡയറക്ടറായിരുന്ന പുനീതിന്റെ ആദ്യ സംവിധാന സംരംഭമാണിത്. പുനീത് തന്നെയാണ് ചിത്രത്തിന് തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സൈബർ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രം റെയ്‌റ വെഞ്ചേഴ്‌സിന്റെ ബാനറിൽ രമേശ സി, രുദ്രമൂർത്തി, രാജേഷ് ആർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.
പ്രമുഖ നർത്തകിയും താരവുമായ മാളവിക നന്ദൻ, ‘കാന്താര’ ഫെയിം അവിനാശ്, സീമ ജി. നായർ എന്നിവർക്കൊപ്പം നിരവധി അന്യഭാഷാ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ദേശീയ അവാർഡ് ജേതാവായ ഛായാഗ്രാഹകൻ ആനന്ദ് മീനാക്ഷിയാണ് ചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുന്നത്. ഹരീഷ് മോഹനന്റെ വരികൾക്ക് പ്രസന്ന കുമാർ എം. എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. കാസർഗോഡും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം ജൂലൈ മാസത്തോടെ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
പവൻ പൂവയ്യ, മഹേഷ് തോട്ട എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ആർട്ട്: നാഗരാജു, നവീൻ, വി. എഫ്.എക്സ്: ഐഡന്റ് ലാബ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്: വൈറ്റ് പേപ്പർ, പി.ആർ.ഒ: പി. ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

