ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് ഹിമ ഹാപ്പി പൈനടത്തിന് സമ്മാനിച്ചു

കാൻബറ: സീറോ മലബാർ മെൽബൺ രൂപത കാൻബറ സെന്റ് അൽഫോൻസാ ഇടവകയിലെ സെന്റ് മേരീസ് ഫാമിലി യൂണിറ്റ് ഏർപ്പെടുത്തിയ ഇസബെൽ മേരി തോമസ് മെമ്മോറിയൽ അവാർഡ് വിതരണം ചെയ്തു. ജൂലൈ 3 വെള്ളിയാഴ്ച സെന്റ് അൽഫോൻസാ പള്ളിയിൽ വെച്ചായിരുന്നു ചടങ്ങ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടുന്ന സെന്റ് അൽഫോൻസാ കമ്മ്യൂണിറ്റിയിലെ വിദ്യാർത്ഥിക്കാണ് ഈ പുരസ്കാരം നൽകുന്നത്.

ഇത്തവണ ഈ അവാർഡിന് അർഹയായത് ഹിമ ഹാപ്പി പൈനടത്താണ്. സെന്റ് അൽഫോൻസാ ഇടവക വികാരി ഫാദർ ബിനീഷ് നരിമറ്റത്തിലും പുതുതായി ചുമതലയേൽക്കുന്ന ഫാദർ ടിജോയും ചേർന്ന് അവാർഡ് സമ്മാനിച്ചു. അങ്കമാലി കറുകുറ്റി മൂന്നാംപറമ്പ് പൈനടത്ത് ഹാപ്പി – മിനി ദമ്പതികളുടെ മകളായ ഹിമ, നിലവിൽ ഓസ്‌ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ ഡബിൾ ഡിഗ്രി പഠനത്തോടൊപ്പം ഓസ്‌ട്രേലിയൻ പബ്ലിക് സർവീസിലും ജോലി ചെയ്തുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *