ഖമേനിയുടെ സംസ്കാരച്ചടങ്ങിലെ മുഖംമൂടി ധരിച്ച യുവാവ്; ദുരൂഹതയ്ക്ക് വിരാമമായി

ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ സംസ്കാരച്ചടങ്ങിൽ മുഖംമൂടി ധരിച്ച് പങ്കെടുത്ത യുവാവിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയായതോടെ നിരവധി അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇയാൾ ഖമേനിയുടെ പിൻഗാമിയായ മൊജ്തബാ ഖമേനിയാണെന്നായിരുന്നു പ്രധാന പ്രചാരണം. എന്നാൽ ഇത് തെറ്റാണെന്ന് പിന്നീട് സ്ഥിരീകരിച്ചു.

മുഖംമൂടി ധരിച്ചിരുന്ന വ്യക്തി ഖമേനിയുടെ മൂത്ത പേരക്കുട്ടിയാണെന്നാണ് ഇറാനിയൻ വൃത്തങ്ങൾ പിന്നീട് വ്യക്തമാക്കിയത്. സുരക്ഷാ കാരണങ്ങളാലാണ് അദ്ദേഹം മുഖംമൂടി ധരിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇതോടെ ചടങ്ങിനിടെ പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി.

അതേസമയം, ഖമേനിയുടെ മരണശേഷം പരമോന്നത നേതൃസ്ഥാനത്തേക്ക് നിയമിതനായ മൊജ്തബാ ഖമേനി സംസ്കാരച്ചടങ്ങിൽ പൊതുജനങ്ങൾക്കുമുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. അദ്ദേഹത്തിന്റെ അസാന്നിധ്യം സംബന്ധിച്ചും വ്യാപക ചർച്ചകൾ ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *