അമേരിക്കൻ താവളത്തിന് നേരെ ഇറാൻ ആക്രമണം; തിരിച്ചടിച്ച് യുഎസ്, പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം വീണ്ടും രൂക്ഷമായി. ജോർദാനിലുള്ള അമേരിക്കൻ വ്യോമതാവളത്തിന് നേരെ ബാലിസ്റ്റിക് മിസൈലുകൾ പ്രയോഗിച്ചതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) അവകാശപ്പെട്ടു. ജോർദാനിലെ അമേരിക്കൻ സൈനിക താവളങ്ങൾ പിരിച്ചുവിടണമെന്ന് ജോർദാൻ ജനതയോട് ആഹ്വാനം ചെയ്തതായും ഇറാൻ അറിയിച്ചു.

ഇതിന് പിന്നാലെ ഇറാനിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി അമേരിക്ക വ്യോമാക്രമണം നടത്തി. പാലങ്ങൾ, വിമാനത്താവള സൗകര്യങ്ങൾ, മറ്റ് അടിസ്ഥാനസൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടുകളുണ്ട്.

അമേരിക്കൻ ആക്രമണത്തിന് മറുപടിയായി ജോർദാനുൾപ്പെടെ മേഖലയിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വീണ്ടും മിസൈൽ ആക്രമണങ്ങൾ നടത്തിയതായും റിപ്പോർട്ടുകളുണ്ട്. ഇതോടെ പശ്ചിമേഷ്യയിൽ സൈനിക സംഘർഷം കൂടുതൽ വ്യാപിക്കുമെന്ന ആശങ്ക ശക്തമായിരിക്കുകയാണ്.

സംഘർഷം വ്യാപിക്കുന്ന സാഹചര്യത്തിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽഗതാഗതത്തെയും മേഖലയുടെ സുരക്ഷാ സാഹചര്യത്തെയും ഇത് ബാധിച്ചേക്കാമെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ഉയരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *