സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പ്; ജൂനിയറിൽ തിരുവനന്തപുരത്തിനും സബ് ജൂനിയറിൽ എറണാകുളത്തിനും കിരീടം

തിരുവനന്തപുരം: കേരള അക്വാറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 52-ാമത് ജൂനിയർ, 42-ാമത് സബ് ജൂനിയർ സംസ്ഥാന അക്വാറ്റിക് ചാമ്പ്യൻഷിപ്പുകൾ സമാപിച്ചു. ആവേശകരമായ പോരാട്ടങ്ങൾക്കൊടുവിൽ ജൂനിയർ വിഭാഗത്തിൽ തിരുവനന്തപുരം ജില്ല ഓവറോൾ കിരീടം സ്വന്തമാക്കിയപ്പോൾ, സബ് ജൂനിയർ വിഭാഗത്തിൽ എറണാകുളം ജില്ല ജേതാക്കളായി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ നീന്തൽ താരങ്ങൾ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ ഉടനീളം മികച്ച പ്രകടനമാണ് ഇരു ജില്ലകളും കാഴ്ചവെച്ചത്. മത്സരങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ എൻ. പ്രശാന്ത് IAS വിജയികൾക്കുള്ള സമ്മാനവിതരണം നിർവ്വഹിച്ചു. ചടങ്ങിൽ സ്പോർട്സ് കൗൺസിൽ പ്രതിനിധികളും അക്വാറ്റിക് അസോസിയേഷൻ ഭാരവാഹികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *