വാഷിങ്ടൺ: അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനും ഭാര്യയും സെക്കൻഡ് ലേഡിയുമായ ഉഷാ വാൻസിനും നാലാമത്തെ കുഞ്ഞായി ആൺകുഞ്ഞ് ജനിച്ചു. കുഞ്ഞിന് അലെക് നീൽ വാൻസ് (Alec Neel Vance) എന്നാണ് പേര് നൽകിയിരിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ദമ്പതികൾ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. കുഞ്ഞ് മേരിലാൻഡിലെ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിലാണ് ജനിച്ചത്.
ഇതിനുമുമ്പ് ദമ്പതികൾക്ക് ഇവാൻ, വിവേക്, മിറബെൽ എന്നീ മൂന്ന് മക്കളുണ്ട്. അധികാരത്തിലിരിക്കെ അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ കുടുംബത്തിൽ കുഞ്ഞ് ജനിക്കുന്ന സംഭവം 150 വർഷത്തിലേറെയായി ആദ്യമായാണ് രേഖപ്പെടുത്തപ്പെടുന്നത്. ചരിത്രപരമായ ഈ സംഭവത്തിന് പിന്നാലെ നിരവധി രാഷ്ട്രീയ നേതാക്കൾ വാൻസ് കുടുംബത്തിന് ആശംസകൾ അറിയിച്ചു.

