ഗാസ: പലസ്തീൻ സായുധ സംഘടനയായ ഹമാസ്, ഖലീൽ അൽ-ഹയ്യയെ സംഘടനയുടെ പുതിയ നേതാവായി തെരഞ്ഞെടുത്തു. ഖത്തർ ആസ്ഥാനമായുള്ള ഹമാസ് നേതൃത്വം നടത്തിയ തിരഞ്ഞെടുപ്പിലാണ് അൽ-ഹയ്യയെ പുതിയ മേധാവിയായി പ്രഖ്യാപിച്ചത്. മുൻ നേതാവ് യഹ്യ സിന്‍വാർ കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് പുതിയ നിയമനം.
ഗാസയിൽ ഹമാസിന്റെ പ്രധാന നേതാക്കളിൽ ഒരാളായിരുന്ന അൽ-ഹയ്യ, സമീപകാലത്ത് സംഘടനയുടെ രാഷ്ട്രീയ-നയതന്ത്ര ചർച്ചകളിലും വെടിനിർത്തൽ ചർച്ചകളിലും മുഖ്യപങ്ക് വഹിച്ചിരുന്നു. സംഘടനയുടെ രാഷ്ട്രീയ ബ്യൂറോയുടെ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായിരുന്നു.
ഖലീദ് മെഷാലിനൊപ്പമുള്ള മത്സരത്തിനൊടുവിലാണ് ഖലീൽ അൽ-ഹയ്യ തിരഞ്ഞെടുക്കപ്പെട്ടത്. പുതിയ നേതൃത്വത്തിന് കീഴിൽ ഹമാസ് സ്വീകരിക്കുന്ന രാഷ്ട്രീയ-സൈനിക നിലപാടുകൾ പശ്ചിമേഷ്യയിലെ സാഹചര്യം കൂടുതൽ സ്വാധീനിക്കുമെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ട്.

