ഇടുക്കി: മൂന്നാറിന് പുറമേ കട്ടപ്പന കല്യാണത്തണ്ടിലും കുറിഞ്ഞിപ്പൂക്കൾ പൂത്തു. നീലക്കുറിഞ്ഞിയുടെ വകഭേദമായ കാട്ടുകുറിഞ്ഞിയാണ് കല്യാണത്തണ്ട് മലനിരകളിൽ വ്യാപകമായി പൂവിട്ടു തുടങ്ങിയിരിക്കുന്നത്.
വിനോദസഞ്ചാരികളെ ഏറെ ആകർഷിക്കുന്ന രീതിയിലാണ് കല്യാണത്തണ്ടിലെ മലനിരകളിൽ കുറിഞ്ഞിപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്നത്. മേഖലയിലേക്ക് സഞ്ചാരികളുടെ വരവും വർദ്ധിച്ചിട്ടുണ്ട്.

