ലൈംഗിക പീഡനക്കേസ്; മുൻ ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിന്റെ വിചാരണ ആരംഭിച്ചു

പെർത്ത്: കത്തോലിക്കാ സഭയിലെ മുൻ ബിഷപ്പ് ക്രിസ്റ്റഫർ സാൻഡേഴ്സിനെതിരായ ലൈംഗികാതിക്രമ കേസിൽ ഓസ്‌ട്രേലിയൻ ഡിസ്ട്രിക്റ്റ് കോടതിയിൽ വിചാരണ നടപടികൾ ആരംഭിച്ചു. ബ്രൂം ബിഷപ്പായിരുന്ന സമയത്ത് ആദിവാസി വിഭാഗത്തിൽപ്പെട്ട യുവാക്കളെയും കൗമാരക്കാരെയും ലഹരിവസ്തുക്കളും മദ്യവും നൽകി ലൈംഗികമായി പീഡിപ്പിച്ചു എന്നതാണ് കേസ്. 26-ഓളം ലൈംഗികാതിക്രമ ആരോപണങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. സഭ നടത്തിയ ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പുറത്തു വന്നതിനെ ത്തുടർന്നാണ് സിവിൽ അധികൃതർ കേസ് ഏറ്റെടുക്കുകയും വിചാരണ നടപടികളിലേക്ക് കടക്കുകയും ചെയ്തത്.

സഭയുടെ പണം ഉപയോഗിച്ച് മദ്യവും സിഗരറ്റും വാങ്ങി നൽകി യുവാക്കളെ ആകര്‍ഷിക്കുകയും പാർട്ടി സംഘടിപ്പിച്ച് ചൂഷണം ചെയ്യുകയുമായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ ക്രിസ്റ്റഫർ സാൻഡേഴ്സ് നിഷേധിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *