ബ്രൂക്ക്‌വാട്ടറിൽ കാർ മരത്തിലിടിച്ച് ,തീപിടിച്ച് മലയാളി യുവാവ് മരിച്ചു

ബ്രൂക്ക്‌വാട്ടർ: ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാന്റിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. കാനഡയിൽ നിന്നും ഏതാനും മാസങ്ങൾക്കു മുൻപ് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ സാരഥ് മോഹൻദാസ് (37) ആണ് അപകടത്തിൽ കൊല്ലപ്പെട്ടത്.

ക്വീൻസ്‌ലാന്റിലെ ബ്രൂക്ക്‌വാട്ടറിലുള്ള ആഗസ്റ്റ് പാർക്ക്‌വേയിൽ മഗ്നോളിയ ഡ്രൈവിന് സമീപം കഴിഞ്ഞ ഞായറാഴ്ച പുലർച്ചെ 1.30-ഓടെയായിരുന്നു അപകടം. സാരഥ് സഞ്ചരിച്ചിരുന്ന ടെസ്‌ല കാർ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തിലിടിച്ച് കത്തുകയായിരുന്നു. അപകടത്തിൽ കാറിന് പൂർണ്ണമായി തീപിടിച്ചു.

സംഭവസ്ഥലത്തു വെച്ചുതന്നെ സാരഥ് മരണപ്പെട്ടതായി ക്വീൻസ്‌ലാന്റ് പോലീസ് സ്ഥിരീകരിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം വ്യക്തമാകുന്നതിനായി പോലീസ് സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകട സമയത്ത് മേഖലയിലൂടെ കടന്നുപോയ സാക്ഷികളിൽ നിന്നോ ഡാഷ്‌ക്യാം ദൃശ്യങ്ങൾ കൈവശമുള്ളവരിൽ നിന്നോ പോലീസ് വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സാരഥിന്റെ അപ്രതീക്ഷിതമായ വേർപാടിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തീരാദുഃഖത്തിലാണ്.

Leave a Reply

Your email address will not be published. Required fields are marked *