കൊല്ലം: ഓണം ഖാദി മേള 2026 പ്രമാണിച്ച് ഖാദി തുണിത്തരങ്ങൾക്ക് ഓഗസ്റ്റ് 25 വരെ 30 ശതമാനം സ്പെഷ്യൽ റിബേറ്റ് പ്രഖ്യാപിച്ചു. മേളയുടെ ഭാഗമായി ഉപഭോക്താക്കൾക്കായി ആകർഷകമായ സമ്മാന പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഓരോ 1000 രൂപയുടെ ഗ്രോസ് പർച്ചേസിനും ഒരു കൂപ്പൺ വീതം ലഭ്യമാക്കും.
പദ്ധതിയുടെ ഭാഗമായി ഒന്നാം സമ്മാനമായി ഒരാൾക്ക് ടാറ്റ ടിയാഗോ കാറും, രണ്ടാം സമ്മാനമായി 14 ജില്ലകളിലായി ഓരോ സുസുകി ആക്സസ് 125 സ്കൂട്ടറും, മൂന്നാം സമ്മാനമായി 50 പേർക്ക് 5000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും നൽകും. കൂടാതെ, എല്ലാ ആഴ്ചയിലും ജില്ലാതല നറുക്കെടുപ്പ് നടത്തി 3000 രൂപയുടെ ഖാദി ഗിഫ്റ്റ് വൗച്ചറും വിതരണം ചെയ്യും.
ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന കെ.ജി.എസ് കർബല-കൊല്ലം (04742743587), കൊട്ടാരക്കര (7591990823), കരുനാഗപ്പള്ളി (7025904915) എന്നീ കേന്ദ്രങ്ങളിൽ ഈ റിബേറ്റ് ആനുകൂല്യം ലഭ്യമാണ്. സർക്കാർ, അർദ്ധസർക്കാർ ജീവനക്കാർക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

