കേരളത്തിന്റെ വികസനത്തിന് ആയുർവേദ സാധ്യതകൾ പ്രയോജനപ്പെടുത്തണം: മന്ത്രി കെ. മുരളിധരൻ

തിരുവനന്തപുരം: കേരളത്തിന്റെ വികസനത്തിന് ആയുർവേദ മേഖലയിലെ സാധ്യതകൾ പൂർണ്ണമായും പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി കെ. മുരളിധരൻ പ്രസ്താവിച്ചു. കേരള സ്റ്റേറ്റ് ഗവൺമെന്റ് ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘വിഷൻ 2031’ വികസന സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരോഗ്യ രംഗത്തും ടൂറിസം മേഖലയിലും ആയുർവേദത്തിന് വലിയ സംഭാവനകൾ നൽകാൻ കഴിയുമെന്നും ഈ സാധ്യതകളെ കൃത്യമായി വിനിയോഗിച്ച് സംസ്ഥാനത്തിന്റെ വികസനം സാധ്യമാക്കണമെന്നും സെമിനാർ വിലയിരുത്തി. ചടങ്ങിൽ സംഘടനയുടെ ഭാരവാഹികളും വിവിധ ജനപ്രതിനിധികളും ആയുർവേദ മെഡിക്കൽ ഓഫീസർമാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *