ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഇന്ന് വൈകിട്ട് 3.30-ന് കേന്ദ്രസർക്കാരും കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) പ്രതിനിധികളും തമ്മിൽ നിർണായക ചർച്ച നടക്കും. രണ്ടാംഘട്ട ചർച്ചയിൽ സർക്കാർ കൂടുതൽ സമയം ആവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നത്തെ കൂടിക്കാഴ്ച.
ധർമേന്ദ്ര പ്രധാൻ രാജി ആവശ്യത്തിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് സി.ജെ.പി. നേതൃത്വം അറിയിച്ചു. അതേസമയം, പ്രതിഷേധക്കാരുടെ മറ്റ് രണ്ട് ആവശ്യങ്ങളിൽ കേന്ദ്രം തത്ത്വത്തിൽ അനുകൂല നിലപാട് സ്വീകരിച്ചതായും സി.ജെ.പി. അവകാശപ്പെടുന്നുണ്ട്.
ഇന്നത്തെ ചർച്ചയുടെ ഫലം പാർലമെന്റിന് പുറത്തും അകത്തും തുടരുന്ന പ്രതിഷേധങ്ങളുടെ ഗതിയെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ. കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നിലപാടിനെ ആശ്രയിച്ചായിരിക്കും സി.ജെ.പി.യുടെ തുടർ സമരപരിപാടികൾ തീരുമാനിക്കുക.

