തിരുവനന്തപുരം: പ്ലസ് ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് നാല് വർഷത്തെ ബി.എസ്.സി നഴ്സിംഗ്, മൂന്ന് വർഷത്തെ ജനറൽ നഴ്സിംഗ് കോഴ്സുകൾക്ക് ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടീസിനൊപ്പം സ്കോളർഷിപ്പോടെ പഠിക്കാൻ അവസരം. പ്രവേശന പരീക്ഷയോ മറ്റ് മാനദണ്ഡങ്ങളോ കൂടാതെ ഒ.ബി.സി, ഒ.ഇ.സി, ജനറൽ വിഭാഗങ്ങളിലുള്ളവർക്ക് സർക്കാർ സ്കോളർഷിപ്പുകളും മെറിറ്റോറിയസ് സ്കോളർഷിപ്പുകളും ലഭ്യമാണ്.
ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ (INC), കേരള നഴ്സിംഗ് കൗൺസിൽ (KNC) എന്നിവയുടെ അംഗീകാരമുള്ള സി.എം.എം (CMM) മെഡിക്കൽ മിഷൻ ട്രസ്റ്റിന്റെ കീഴിലുള്ള കോളേജുകളിലേക്കാണ് പ്രവേശനം നടക്കുന്നത്.
യോഗ്യതയും ആനുകൂല്യങ്ങളും:
ബി.എസ്.സി നഴ്സിംഗ്: പ്ലസ് ടുവിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ കുറഞ്ഞത് 45% മാർക്ക് നേടിയിരിക്കണം.
ജനറൽ നഴ്സിംഗ്: പ്ലസ് ടുവിൽ ഏത് സ്ട്രീം പഠിച്ച് വിജയിച്ചവർക്കും അപേക്ഷിക്കാം.
വരുമാന പരിധി: രക്ഷിതാക്കളുടെ വാർഷിക വരുമാനം 5,49,000 രൂപയിൽ താഴെയായിരിക്കണം.
പഠനത്തോടൊപ്പം IELTS, OET പരിശീലനങ്ങളും സൗജന്യമായി ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകൾ സി.എം.എം മെഡിക്കൽ മിഷൻ ട്രസ്റ്റിന് കീഴിലുള്ള കോളേജ് പ്രിൻസിപ്പലിന് നേരിട്ട് സമർപ്പിക്കേണ്ടതാണ്. ആദ്യമെത്തുന്ന നിശ്ചിത എണ്ണം അപേക്ഷകർക്കായിരിക്കും മുൻഗണന. കൂടുതൽ വിവരങ്ങൾക്ക്: 9746463659 എന്ന നമ്പറിൽ ബന്ധപ്പെടാം.

