തൊടുപുഴ: പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങളുടെ നിർമ്മാണത്തിൽ പുതിയൊരു നാഴികക്കല്ലാകാൻ ‘അന്ന പേപ്പർ പ്രൊഡക്റ്റ്സ്’ തൊടുപുഴയിൽ പ്രവർത്തനം ആരംഭിക്കുന്നു. തൊടുപുഴ – പണ്ടപ്പിള്ളി റോഡിൽ അരിക്കുഴ മണ്ണത്താഞ്ചേരി കൃഷിഫാം ജംഗ്ഷനിൽ തയ്യാറായ പുതിയ പേപ്പർ കപ്പ് നിർമ്മാണ യൂണിറ്റിന്റെ നാടുമുറിക്കൽ ജൂലൈ 26 ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് നടക്കും. ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ ഉദ്ഘാടന കർമ്മം നിര്‍വഹിക്കും.
ചടങ്ങിൽ സിനിമാ താരം അജിത്ത് കൂത്താട്ടുകുളം നിർമ്മാണ യൂണിറ്റിന്റെ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിക്കും. വാർഡ് മെമ്പർ നോജ് പി. ജോസ് ആദ്യവിൽപ്പന നിർവ്വഹിക്കുമ്പോൾ, ജെ.സി.ഐ അരീക്കുഴ പ്രസിഡന്റ് സുജിത്ത് സണ്ണി അത് ഏറ്റുവാങ്ങും.
പ്ലാസ്റ്റിക് മാലിന്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ പങ്കാളിയായി പ്രകൃതിസൗഹൃദ ബയോ-സി പ്രീമിയം ക്വാളിറ്റി ബയോ കമ്പോസ്റ്റബിൾ പേപ്പർ കപ്പുകളാണ് ‘അന്ന പേപ്പർ പ്രൊഡക്റ്റ്സ്’ വിപണിയിലെത്തിക്കുന്നത്. നാടിന്റെ വികസനത്തിലേക്കുള്ള ഈ പുതിയ കാൽവെപ്പിന് ആശംസകളേകാനും ചടങ്ങിൽ പങ്കാളികളാകാനും ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി മാനേജ്മെന്റും സ്റ്റാഫും അറിയിച്ചു.

