തൊടുപുഴ: ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി മർച്ചന്റ് അസോസിയേഷൻ തൊടുപുഴയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്’ ഫുട്ബോൾ മത്സരത്തിന് തുടക്കമായി. കേരള പൊലീസ്, റോട്ടറി ക്ലബ് തൊടുപുഴ, ഹോപ്പ് തൊടുപുഴ യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി നടക്കുന്നത്.
തൊടുപുഴ സോക്കർ സ്കൂൾ ഗ്രൗണ്ടിൽ വെച്ച് വൈകുന്നേരം 3 മണിയോടെയാണ് മത്സരം ആരംഭിച്ചത്. ഒളിമ്പ്യൻ സിനി ജോസ്, മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റന്മാർ, ജനപ്രതിനിധികൾ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കുന്നുണ്ട്. ലഹരിക്കെതിരെയുള്ള യുവാക്കളുടെയും പൊതുജനങ്ങളുടെയും കൂട്ടായ്മയും ബോധവത്കരണവുമാണ് ഈ മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.


