സാമൂഹികനീതി വകുപ്പ് ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്ക് ‘സുനീഥി പോർട്ടൽ’ (Suneethi Portal) മുഖേന ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു.
പ്രധാന പദ്ധതികൾ:
വിദ്യാകിരണം പദ്ധതി: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം.
വിദ്യാജ്യോതി പദ്ധതി: ഒൻപതാം ക്ലാസ്സ് മുതലുള്ള ഭിന്നശേഷി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ/യൂണിഫോം വാങ്ങുന്നതിനുള്ള സഹായം.
വിദൂര വിദ്യാഭ്യാസ സ്കോളർഷിപ്പ്: ഭിന്നശേഷിക്കാർക്ക് വിദൂര വിദ്യാഭ്യാസം നടത്തുന്നതിനുള്ള സ്കോളർഷിപ്പ്.
വിജയാമൃതം പദ്ധതി: ഡിഗ്രി, പി.ജി തതുല്യ കോഴ്സുകൾക്ക് ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡ്.
സ്വാശ്രയ പദ്ധതി: 50 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്ന അടുത്ത ബന്ധുക്കൾക്കുള്ള സ്വയംതൊഴിൽ ധനസഹായം.
പരിണയം പദ്ധതി: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കളുടെ വിവാഹത്തിനോ, ഭിന്നശേഷി വ്യക്തികളുടെ വിവാഹത്തിനോ ഉള്ള ധനസഹായം.
മാതൃജ്യോതി പദ്ധതി: 60 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിചരിക്കുന്നതിനുള്ള ധനസഹായം.
അപേക്ഷകൾ suneethi.sjd.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാം.
കൂടുതൽ വിവരങ്ങൾക്ക്: sjd.kerala.gov.in സന്ദർശിക്കുക അല്ലെങ്കിൽ 0474-2790971 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

