ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് പ്രൊഫിഷ്യൻസി അവാർഡ്; അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: SSLC, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ നൽകുന്ന 2026-ലെ പ്രൊഫിഷ്യൻസി അവാർഡിന് അപേക്ഷ ക്ഷണിച്ചു. 2026 മാർച്ചുമാസത്തിൽ നടക്കും പരീക്ഷ എഴുതി വിജയിച്ച വിദ്യാർഥികൾക്കാണ് അവസരം.

പ്രധാന വിവരങ്ങൾ:

യോഗ്യത: എല്ലാ വിഷയങ്ങൾക്കും ‘A’ ഗ്രേഡോ അതിനു മുകളിലോ നേടിയ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. (ബുദ്ധിപരമായ വെല്ലുവിളികൾ / Intellectual Disability നേരിടുന്നവർക്ക് ഈ ഗ്രേഡ് നിബന്ധന ബാധകമല്ല).

അപേക്ഷാ രീതി: അപേക്ഷകൾ ഓൺലൈനായി മാത്രം സമർപ്പിക്കുക. അപേക്ഷാ ഫോമും വിശദവിവരങ്ങളും www.hpwc.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

അവസാന തീയതി: 2026 ഓഗസ്റ്റ് 10 (10-08-2026) വൈകുന്നേരം 5 മണി വരെ.

കൂടുതൽ വിവരങ്ങൾക്ക്:

ഫോൺ: 0471-2347768, 9497281896

ഇമെയിൽ: pahpwckerala@gmail.com

Leave a Reply

Your email address will not be published. Required fields are marked *