ഭിന്നശേഷി ക്ഷേമ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു; സുനീഥി പോർട്ടൽ’ വഴി അപേക്ഷിക്കാം

സാമൂഹികനീതി വകുപ്പ് ഭിന്നശേഷിക്കാർക്കായി നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളിലേക്ക് ‘സുനീഥി പോർട്ടൽ’ (Suneethi Portal) മുഖേന ഓൺലൈനായി അപേക്ഷകൾ ക്ഷണിച്ചു.

പ്രധാന പദ്ധതികൾ:

വിദ്യാകിരണം പദ്ധതി: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ കുട്ടികൾക്കുള്ള വിദ്യാഭ്യാസ ധനസഹായം.

വിദ്യാജ്യോതി പദ്ധതി: ഒൻപതാം ക്ലാസ്സ് മുതലുള്ള ഭിന്നശേഷി വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ/യൂണിഫോം വാങ്ങുന്നതിനുള്ള സഹായം.

വിദൂര വിദ്യാഭ്യാസ സ്കോളർഷിപ്പ്: ഭിന്നശേഷിക്കാർക്ക് വിദൂര വിദ്യാഭ്യാസം നടത്തുന്നതിനുള്ള സ്കോളർഷിപ്പ്.

വിജയാമൃതം പദ്ധതി: ഡിഗ്രി, പി.ജി തതുല്യ കോഴ്‌സുകൾക്ക് ഉന്നത വിജയം നേടിയ ഭിന്നശേഷി വിദ്യാർഥികൾക്കുള്ള ക്യാഷ് അവാർഡ്.

സ്വാശ്രയ പദ്ധതി: 50 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവരെ പരിചരിക്കുന്ന അടുത്ത ബന്ധുക്കൾക്കുള്ള സ്വയംതൊഴിൽ ധനസഹായം.

പരിണയം പദ്ധതി: ഭിന്നശേഷിക്കാരായ മാതാപിതാക്കളുടെ പെൺമക്കളുടെ വിവാഹത്തിനോ, ഭിന്നശേഷി വ്യക്തികളുടെ വിവാഹത്തിനോ ഉള്ള ധനസഹായം.

മാതൃജ്യോതി പദ്ധതി: 60 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ള അമ്മമാർക്ക് പ്രസവാനന്തരം കുഞ്ഞിനെ പരിചരിക്കുന്നതിനുള്ള ധനസഹായം.

അപേക്ഷകൾ suneethi.sjd.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: sjd.kerala.gov.in സന്ദർശിക്കുക അല്ലെങ്കിൽ 0474-2790971 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *