മുഖ്യമന്ത്രിയെ കാണാൻ കഴിയുന്നത് തൃഷയ്ക്ക് മാത്രം; വിവാദ പരാമർശവുമായി എഐഡിഎംകെ നേതാവ്

ചെന്നൈ: നടി തൃഷയ്ക്കും തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയിക്കുമെതിരെ വിവാദ പരാമർശവുമായി എഐഡിഎംകെ നേതാവ് ആർ.ബി. ഉദയകുമാർ. മുഖ്യമന്ത്രിയെ കാണാനും വിജയിക്കൊപ്പം രാത്രിയിൽ കേക്ക് മുറിക്കാനും തൃഷയ്ക്ക് മാത്രമാണ് കഴിയുന്നതെന്നും വൈകാതെ വിജയ് തൃഷയെ ഉപമുഖ്യമന്ത്രിയാക്കുമെന്നും അദ്ദേഹം പരിഹസിച്ചു.

വിജയ്‌യുടെ അഭിനയജീവിതത്തിലെ അവസാന ചിത്രമെന്ന നിലയിൽ പ്രഖ്യാപിച്ച ജനനായകൻ റിലീസ് ചെയ്ത ദിവസം സംസ്ഥാന സർക്കാർ അപ്രഖ്യാപിത അവധി നൽകിയെന്നാരോപിച്ചും ഉദയകുമാർ വിമർശനം ഉന്നയിച്ചു. ചിത്രം റിലീസ് ചെയ്ത ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെയുള്ള ഭരണനേതൃത്വം സിനിമാ തീയറ്ററുകളിൽ പോയി സെൽഫിയെടുത്ത് ആഘോഷിച്ചുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം.

ഭരണനിർവഹണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സർക്കാർ സിനിമാ ആഘോഷങ്ങളിൽ മുഴുകിയെന്നും ഔദ്യോഗിക ചുമതലകൾ പോലും അന്നേ ദിവസം മാറ്റിവെച്ചെന്നും ഉദയകുമാർ കുറ്റപ്പെടുത്തി.

അതേസമയം, ഉദയകുമാറിന്റെ പരാമർശങ്ങളോട് തമിഴക വെട്രി കഴകം (ടിവികെ) ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *