ഇറാനെതിരായ വ്യോമാക്രമണം താൽക്കാലികമായി നിർത്തി അമേരിക്ക; നയതന്ത്ര ശ്രമങ്ങൾക്ക് മുൻഗണന

വാഷിങ്ടൺ: ഇറാനെതിരായ വ്യോമാക്രമണങ്ങൾ അമേരിക്ക താൽക്കാലികമായി നിർത്തിവെച്ചതായി റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. സൈനിക നടപടികൾക്ക് പകരം നയതന്ത്ര ശ്രമങ്ങൾക്ക് അവസരം നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ആക്രമണം താൽക്കാലികമായി നിർത്തിയതെന്ന് അമേരിക്കൻ ഉദ്യോഗസ്ഥർ അറിയിച്ചു.

സൈനിക ലക്ഷ്യങ്ങൾ ഗണ്യമായി പൂർത്തിയായതും ആയുധശേഖരത്തിന്റെ ഉപയോഗം സംബന്ധിച്ച വിലയിരുത്തലുകളും ആക്രമണം നിർത്താനുള്ള തീരുമാനത്തിന് കാരണമായതായി റിപ്പോർട്ടുകളിൽ പറയുന്നു. അതേസമയം, അമേരിക്ക ആക്രമണം പുനരാരംഭിക്കാത്തിടത്തോളം കാലം തങ്ങളും തിരിച്ചടികൾ നിർത്തിവയ്ക്കുമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കാൻ ഇടനില രാജ്യങ്ങളുടെ നേതൃത്വത്തിൽ നയതന്ത്ര ചർച്ചകൾ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *