തൊടുപുഴ: പരിസ്ഥിതി സൗഹൃദ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ പുതിയൊരു നാഴികക്കല്ലാകാന്‍ ‘അന്ന പേപ്പര്‍ പ്രൊഡക്റ്റ്സ്’ തൊടുപുഴയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. തൊടുപുഴ പണ്ടപ്പിള്ളി റോഡില്‍ അരിക്കുഴ മണ്ണത്താഞ്ചേരി കൃഷിഫാം ജംഗ്ഷനില്‍ തയ്യാറായ പുതിയ പേപ്പര്‍ കപ്പ് നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടന ഗവണ്മെന്റ് ചീഫ് വിപ്പ് അപു ജോണ്‍ ജോസഫ് എം.എല്‍.എ നിര്‍വഹിച്ചു.
സിനിമാ താരം അജിത്ത് കൂത്താട്ടുകുളം നിര്‍മ്മാണ യൂണിറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം നടത്തി.വാര്‍ഡ് മെമ്പര്‍ മനോജ് പി. ജോസില്‍ നിന്നും ആദ്യവില്‍പ്പന ജെ.സി.ഐ അരീക്കുഴ പ്രസിഡന്റ് സുജിത്ത് സണ്ണി ഏറ്റുവാങ്ങി.നാടിന്റെ വികസനത്തിലേക്കുള്ള ഈ പുതിയ കാല്വെപ്പിന് തൊടുപുഴ മുന്‍ മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡണ്ട് രാജു തരണയില്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ ആശംസകളര്‍പ്പിച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പങ്കാളിയായി പ്രകൃതിസൗഹൃദ ബയോ-സി പ്രീമിയം ക്വാളിറ്റി ബയോ കമ്പോസ്റ്റബിള്‍ പേപ്പര്‍ കപ്പുകളാണ് ‘അന്ന പേപ്പര്‍ പ്രൊഡക്റ്റ്സ്’ വിപണിയിലെത്തി ക്കുന്നത്.ഹോള്‍ സെയിലായും റീട്ടെയിലായും ഉപഭോക്താക്കള്‍ക്ക് പേപ്പര്‍ കപ്പ് ലഭ്യമാണ്.



