സൺഷൈൻ കോസ്റ്റ് സെന്റ് മേരീസ് ഇടവക പെരുന്നാൾ ആഗസ്റ്റ് 15 ന്

സൺഷൈൻ കോസ്റ്റ് : ഏഷ്യാ പസഫിക് ഭദ്രാസനത്തിലെ ഓസ്ട്രേലിയയിലെ ക്വീൻസ്ലാൻഡിലെ സൺഷൈൻ കോസ്റ്റ് സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിന്റെ 2026-ലെ ഇടവക വാർഷിക പെരുന്നാൾ ആഗസ്റ്റ് 14, 15 തീയതികളിൽ ഭക്തിപൂർവ്വം ആഘോഷിക്കുന്നു. വിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിൽ നടക്കുന്ന ഈ ആത്മീയ സംഗമത്തിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഇടവക ഭരണ സമിതി അറിയിച്ചു.

ആഗസ്റ്റ് 14, വെള്ളിയാഴ്ച കവാന ഫോറസ്റ്റ് മീറ്റിംഗ് പ്ലേസിൽ ആണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത് .അന്നേ ദിവസം വൈകിട്ട് 5: 30ന് പെരുന്നാൾ കൊടിയേറ്റ് നടക്കും.തുടർന്ന് 5:45 ന് സന്ധ്യാപ്രാർത്ഥനയും 6:30ന് വചന ശുശ്രൂഷയും നടക്കും.7:30ന് സ്നേഹവിരുന്ന് ക്രമീകരിച്ചിട്ടുണ്ട്.

ആഗസ്റ്റ് 15, ശനിയാഴ്ച പ്രധാന പെരുന്നാൾ ദിവസം ലിറ്റിൽ മൗണ്ടൻ സാൽവേഷൻ ആർമി പള്ളിയിൽ രാവിലെ 7:00 മണിയ്ക്ക് പ്രഭാത നമസ്കാരവും തുടർന്ന് 7:45ന് വിശുദ്ധ കുർബാനയും 9:15ന് പ്രദക്ഷിണവും 9:45ന് ആശീർവാദവും ഉണ്ടാകും. സ്നേഹവിരുന്നിന് ശേഷം 11:30ന് കൊടിയിറക്കോട് കൂടി പെരുന്നാൾ സമാപിക്കും.

പെരുന്നാൾ ശുശ്രൂഷകൾക്ക് ഫാ. ജെയിംസ് ഫിലിപ്പ് മുഖ്യകാർമ്മികത്വം വഹിക്കും. ഇടവക വികാരിയായ ഫാ. മാത്യു കെ. മാത്യു സഹകാർമികത്വവും വഹിക്കും.

വിശുദ്ധ ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിൽ ആത്മീയ അനുഗ്രഹങ്ങൾ പ്രാപിക്കുന്നതിനും സഹോദര്യത്തിന്റെ സന്തോഷം പങ്കിടുന്നതിനുമായി എല്ലാ വിശ്വാസികളെയും കുടുംബസമേതം ഈ അനുഗ്രഹീതമായ പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കണമെന്ന് സംഘാടകർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *