സ്വർഗീയ സ്വരമാധുര്യവുമായി കെസ്റ്ററും മെറിനും സിഡ്നിയിലേക്ക്; ദിവ്യസംഗീതം ഒക്ടോബർ 24-ന്

സിഡ്നി: ഹൃദയസ്പർശിയായ ആലാപനം കൊണ്ട് ക്രൈസ്തവ ഭക്തിഗാനരംഗത്ത് അനേകരുടെ ഹൃദയം കീഴടക്കിയ പ്രിയ ഗായകൻ കെസ്റ്ററും ഒപ്പം മെറിനും സിഡ്നിയിൽ സംഗീതവിരുന്നൊരുക്കുന്നു. റിഥമിക് എന്റർടെയ്ൻമെന്റ്സും ക്രോസ് കൾച്ചർ ലൈവ് ഇവന്റ്സും സംയുക്തമായി അവതരിപ്പിക്കുന്ന ‘ദിവ്യസംഗീതം’ ക്രിസ്ത്യൻ ഡിവോഷൻ കോൺസേർട്ട് 2026 ഒക്ടോബർ 24 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് അരങ്ങേറും. ഹോക്സ്റ്റൺ പാർക്കിലുള്ള ഇൻസ്പയർ ചർച്ചാണ് (1A Spire Court, Hoxton Park, Sydney, NSW, 2171) ഈ സംഗീതസന്ധ്യയ്ക്ക് വേദിയാകുന്നത്.

സിനിമാഗാനരംഗത്ത് പ്രവർത്തിച്ചിരുന്നെങ്കിൽ വലിയ ഉയരങ്ങളിലെത്തുമായിരുന്ന അസാധാരണ പ്രതിഭയായിട്ടും, തന്റെ സംഗീതയാത്ര പൂർണ്ണമായും ക്രിസ്തീയ ഭക്തിഗാനങ്ങൾക്കായി സമർപ്പിച്ച അനുഗൃഹീത ഗായകനാണ് കെസ്റ്റർ. ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ അരങ്ങേറുന്ന ഈ സംഗീതവിരുന്ന് അദ്ദേഹത്തെ നേരിൽ കാണാനും ഗാനങ്ങൾ ആസ്വദിക്കാനും കാത്തിരുന്ന പ്രവാസി സംഗീതപ്രേമികൾക്ക് മികച്ചൊരു അവസരമായി മാറും.

പരിപാടിയുടെ ടിക്കറ്റുകൾ ജസ്റ്റ് ഈസി ബുക്ക് (https://www.justeasybook.com/events/divya-sangeetham-syd) വഴി ലഭ്യമാണ്. വിഐപി (70 AUD), ഗോൾഡ് (50 AUD), സിൽവർ (30 AUD), സിൽവർ ഫാമിലി (90 AUD – 2 മുതിർന്നവരും 5-12 വയസ്സുള്ള 2 കുട്ടികളും), സ്റ്റാൻഡേർഡ് (20 AUD) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നത്.

ടിക്കറ്റ് ബുക്കിംഗിനും സ്പോൺസർഷിപ്പിനുമായി അലക്സ് (0451 831 985), ജോസ് (0419 306 202), ലിജോ (0406 812 679) എന്നിവരുമായി ബന്ധപ്പെടാവുന്നതാണെന്നും ഏവരുടെയും സാന്നിധ്യവും പിന്തുണയും ഉണ്ടാകണമെന്നും സംഘാടകർ അറിയിച്ചു.

റിപ്പോര്‍ട്ട്‌ – ആന്റിണി യേശുദാസ്

Leave a Reply

Your email address will not be published. Required fields are marked *