തിരുവനന്തപുരം: ഇന്ത്യൻ ചലച്ചിത്ര സംഗീതരംഗത്തെ അതുല്യ പ്രതിഭ പത്മശ്രീ മുഹമ്മദ് റഫി ഓർമ്മദിനവും പ്രശസ്ത ഗായിക എസ്. ജാനകിയമ്മ അനുസ്മരണവും സംഘടിപ്പിച്ചു. പാട്ടിന്റെ കൂട്ടുകാരും മുഹമ്മദ് റഫി ഫൗണ്ടേഷനും വാനമ്പാടികളും സംയുക്തമായി തിരുവനന്തപുരം കിഴക്കേകോട്ട ആറ്റുകാൽ പാട്ടരങ്ങിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
റഫി ഫൗണ്ടേഷൻ പ്രസിഡന്റ് ബാബ അലക്സാണ്ടറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി ഗായകനും സംഗീത സംവിധായകനുമായ കലാഭാരതി മ്യൂസിക് അക്കാഡമി ഡയറക്ടർ ഷംനാദ് ഭാരത് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ഡോ. ബി. വേണുഗോപാലൻ നായർ ചടങ്ങിൽ മുഖ്യ പ്രഭാഷണം നടത്തി. പിന്നണിഗായിക രാധികാ നായർ ജാനകിയമ്മ അനുസ്മരണം നിർവ്വഹിച്ചു.
പാട്ടിന്റെ കൂട്ടുകാർ ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, സെക്രട്ടറി നയാസ് ഇല്യാസ്, വാനമ്പാടികൾ പ്രസിഡന്റ് അനിതാമ്മ, സെക്രട്ടറി ഷിബു എന്നിവർ ചടങ്ങിൽ സംബന്ധിച്ച് പ്രസംഗിച്ചു. തുടർന്ന് റഫി സാഹബ്, എസ്. ജാനകി എന്നിവരുടെ പ്രശസ്തമായ ഗാനങ്ങൾ ഉൾപ്പെടുത്തിയ ഗാനസന്ധ്യയും അരങ്ങേറി.


