ഹോർമുസ് കടലിടുക്ക് തുറക്കാൻ ധാരണ ഉടൻ; ഇന്ന് അല്ലെങ്കിൽ നാളെ കരാർ ഒപ്പിടുമെന്ന് അമേരിക്ക

വാഷിംഗ്ടൺ:ആഗോള എണ്ണക്കപ്പൽ ഗതാഗതത്തിന് നിർണായകമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതിനുള്ള ധാരണ ഇന്ന് അല്ലെങ്കിൽ നാളെയോടെ നിലവിൽ വരുമെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് അറിയിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും വാണിജ്യക്കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ധാരണയിലെത്തുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്ക, ഇറാൻ, ഒമാൻ എന്നിവരുടെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ സുരക്ഷിതമായ കപ്പൽഗതാഗതം പുനരാരംഭിക്കുന്നതിനുള്ള വ്യവസ്ഥകളാണ് പ്രധാനമായും ചർച്ച ചെയ്യുന്നത്. കരാറിന്റെ അന്തിമ രൂപീകരണത്തിനായുള്ള ചർച്ചകൾ തുടരുകയാണെന്നും ചില വിഷയങ്ങളിൽ ഇനിയും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

അതേസമയം, അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകളല്ല നടക്കുന്നതെന്നും ഒമാനുമായാണ് സുരക്ഷിത കപ്പൽഗതാഗതവുമായി ബന്ധപ്പെട്ട ആശയവിനിമയമെന്നുമാണ് ഇറാന്റെ നിലപാട്. ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് ആഗോള എണ്ണവിതരണത്തിനും അന്താരാഷ്ട്ര വ്യാപാരത്തിനും വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *