പാക്കിസ്ഥാനിലെ ഭരണസംവിധാനം തകർന്നെന്ന് ആഭ്യന്തരമന്ത്രി

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിലെ നിലവിലെ ഭരണസംവിധാനം തകർന്നതായി ആഭ്യന്തരമന്ത്രി മൊഹ്സിൻ നഖ്‌വി. രാജ്യത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ നിലവിലെ സംവിധാനം പര്യാപ്തമല്ലെന്നും ഭരണപരിഷ്കാരങ്ങൾ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളിലേക്ക് ഭരണം കൂടുതൽ എത്തിക്കുന്നതിനായി പുതിയ ഭരണ യൂണിറ്റുകളോ പ്രവിശ്യകളോ രൂപീകരിക്കണമെന്നും അധികാരവികേന്ദ്രീകരണം നടപ്പാക്കണമെന്നും നഖ്‌വി ആവശ്യപ്പെട്ടു. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ ധാരണയിലൂടെ പരിഷ്കാരങ്ങൾ നടപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

നഖ്‌വിയുടെ പരാമർശത്തിന് പിന്നാലെ പാക്കിസ്ഥാനിൽ സൈനിക ഇടപെടൽ സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമായെങ്കിലും, സൈനിക അട്ടിമറി നടക്കുന്നതായി സ്ഥിരീകരിക്കുന്ന ഔദ്യോഗിക വിവരങ്ങളില്ല. പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് കാലാവധി പൂർത്തിയാക്കുമെന്ന് നഖ്‌വി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *