ജയ്പൂർ: രാജസ്ഥാനിലെ ജൈസൽമീർ ജില്ലയിൽ സ്കൂൾ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന ഏകദേശം 15 കുട്ടികളെയും സമയബന്ധിതമായി പുറത്തിറക്കിയതിനാൽ വൻ ദുരന്തം ഒഴിവായി. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.
ജൈസൽമീറിൽ നിന്ന് ഗ്രാമപ്രദേശങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവരുന്നതിനായി പോകുകയായിരുന്ന ബസിലാണ് തീപിടിത്തമുണ്ടായത്. തീ പടർന്നതോടെ കുട്ടികളെ ഉടൻ ബസിൽനിന്ന് പുറത്തിറക്കി. ആർക്കും പരിക്കേറ്റിട്ടില്ല.
വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

