ഇന്ത്യൻ നാവികസേനയ്ക്കായി നിർമ്മിച്ച അഡ്വാൻസ്ഡ് ഓഫ്‌ഷോർ പട്രോൾ വെസൽ ‘ശ്രുതി’ കൊൽക്കത്തയിൽ ലോഞ്ച് ചെയ്തു

ഡെല്‍ഹി: ഇന്ത്യൻ നാവികസേനയ്ക്കായി ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്‌സ് ആൻഡ് എൻജിനീയേഴ്‌സ് (ജിആർഎസ്ഇ) നിർമ്മിച്ച അടുത്ത തലമുറ ഓഫ്‌ഷോർ പട്രോൾ വെസൽ (എൻജിഒപിവി) ‘ശ്രുതി’ കൊൽക്കത്തയിൽ ലോഞ്ച് ചെയ്തു. പശ്ചിമ ബംഗാളിൽ നടന്ന ചടങ്ങിലാണ് അത്യാധുനിക സംവിധാനങ്ങളുള്ള ഈ യുദ്ധക്കപ്പൽ ഉദ്ഘാടനം ചെയ്തത്.

113 മീറ്റർ നീളമുള്ള ഈ കപ്പൽ ദീർഘനേരം നീണ്ടുനിൽക്കുന്ന കടൽ നിരീക്ഷണങ്ങൾക്കും പട്രോളിംഗിനുമായി പ്രത്യേകം രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഇന്ത്യൻ നാവികസേനയുടെ സമുദ്ര സുരക്ഷയും പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിൽ ‘ശ്രുതി’ നിർണായക പങ്കുവഹിക്കും.

Leave a Reply

Your email address will not be published. Required fields are marked *