തിരുവനന്തപുരം: ചരിത്ര പ്രസിദ്ധമായ തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവുബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി രാജീവ് ചന്ദ്രശേഖർ എംഎൽഎയുടെ അധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.
ക്ഷേത്ര പരിസരത്തെ മുന്നൊരുക്കങ്ങൾ എംഎൽഎ നേരിൽ സന്ദർശിച്ച് വിലയിരുത്തുകയും അടിയന്തരമായി പരിഹരിക്കേണ്ട കാര്യങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുകയും ചെയ്തു.

