സിൻക്വിഫീൽഡ് കപ്പ്: പ്രഗ്നാനന്ദയ്ക്ക് സമനില

സെന്റ് ലൂയിസ്: 2026 സിൻക്വിഫീൽഡ് കപ്പ് ചെസ് ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ആർ. പ്രഗ്നാനന്ദയ്ക്ക് സമനില. അമേരിക്കൻ ഗ്രാൻഡ്മാസ്റ്റർ സാം സെവിയനെതിരായ മത്സരം 48 നീക്കങ്ങൾക്കൊടുവിലാണ് സമനിലയിൽ അവസാനിച്ചത്.

ടൂർണമെന്റിന്റെ ആദ്യദിനത്തിൽ അമേരിക്കയുടെ ഫാബിയാനോ കരുവാന മാത്രമാണ് ജയം നേടിയത്. നെതർലൻഡ്സിന്റെ ജോർഡൻ വാൻ ഫോറെസ്റ്റിനെയാണ് കരുവാന തോൽപ്പിച്ചത്. ജാവോഖിർ സിന്ദറോവ്–ലെവോൺ അരോണിയൻ, വിൻസെന്റ് കീമർ–വെസ്ലി സോ, അനീഷ് ഗിരി–മാക്സിം വാഷിയർ-ലഗ്രാവ് മത്സരങ്ങളും സമനിലയിൽ കലാശിച്ചു.

ഗ്രാൻഡ് ചെസ് ടൂറിൽ 25 പോയിന്റുമായി കരുവാന ഒന്നാം സ്ഥാനത്തും 24.5 പോയിന്റുമായി പ്രഗ്നാനന്ദ രണ്ടാം സ്ഥാനത്തുമാണ്.

Leave a Reply

Your email address will not be published. Required fields are marked *