ഇൻഫാന്റിനോയ്ക്ക് പിന്തുണയുമായി ട്രംപ്; ഫിഫ അധ്യക്ഷന് പിന്തുണ പ്രഖ്യാപിച്ച് അമേരിക്ക

വാഷിങ്ടൺ: ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫിഫയുടെ നേതൃത്വത്തിൽ ഇൻഫാന്റിനോയുടെ പ്രവർത്തനങ്ങളെ പ്രശംസിച്ച ട്രംപ്, അദ്ദേഹത്തിന് പിന്തുണ നൽകുന്നതായി അറിയിച്ചു.

അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന 2026 ഫിഫ ലോകകപ്പുമായി ബന്ധപ്പെട്ട് ട്രംപും ഇൻഫാന്റിനോയും തമ്മിൽ അടുത്ത സഹകരണം തുടരുന്നതിനിടെയാണ് പ്രഖ്യാപനം. ലോകകപ്പ് ഒരുക്കങ്ങളിൽ ഇൻഫാന്റിനോയുടെ നേതൃത്വത്തെ ട്രംപ് അഭിനന്ദിക്കുകയും ഫിഫയുമായുള്ള സഹകരണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് 2027ൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ ഇൻഫാന്റിനോ വീണ്ടും മത്സരിക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഫിഫയുടെ ആഗോള സ്വാധീനം വർധിച്ചതായും സാമ്പത്തിക നില മെച്ചപ്പെട്ടതായും ട്രംപ് വിലയിരുത്തി.

Leave a Reply

Your email address will not be published. Required fields are marked *