കാൻബറ: ഇസ്‌ലാം മതത്തെക്കുറിച്ച് വിദ്വേഷ പരാമർശം നടത്തിയ ഓസ്‌ട്രേലിയൻ വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസന്റെ നിലപാട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഇസ്‌ലാമിനെ ഒരു രോഗമായി വിശേഷിപ്പിച്ച അവർ, ഓസ്‌ട്രേലിയ സ്വയം അതിനെതിരെ വാക്സിനേഷൻ എടുക്കേണ്ടതുണ്ടെന്ന പ്രസ്താവനയാണ് നടത്തിയത്. മുസ്‌ലിം കുടിയേറ്റം നിരോധിക്കണമെന്ന തന്റെ മുൻ നിലപാട് ആവർത്തിക്കുന്നതിനിടെയായിരുന്നു ഹാൻസന്റെ ഈ പ്രതികരണം.
പോളിൻ ഹാൻസന്റെ വിവാദ പരാമർശങ്ങൾക്കെതിരെ രാഷ്ട്രീയ നേതാക്കളും ഓസ്‌ട്രേലിയൻ മുസ്‌ലിം സമൂഹത്തിന്റെ പ്രതിനിധികളും ശക്തമായ പ്രതിഷേധവും വിമർശനവുമായി രംഗത്തെത്തി. രാജ്യത്തിന്റെ ബഹുസ്വരതയ്ക്കും സാമൂഹിക ഐക്യത്തിനും വിഘാതം സൃഷ്ടിക്കുന്നതാണ് ഇത്തരം പ്രസ്താവനകളെന്ന് ചൂണ്ടിക്കാട്ടി വിവിധ തലങ്ങളിൽ നിന്ന് വലിയ വിമർശനമാണ് ഉയർന്നത്.

