കേരളം പാടുന്നു ദേശത്തിനായ്’: സ്വാതന്ത്ര്യദിനത്തിൽ കോഴിക്കോട് കടപ്പുറത്ത് പതിനായിരം ഗായകർ ഒത്തുചേരുന്നു

കോഴിക്കോട്: 79-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പതിനായിരം ഗായകർ അണിനിരക്കുന്ന ബൃഹത്തായ ദേശീയോദ്ഗ്രഥന സംഗീത പരിപാടി ‘കേരളം പാടുന്നു ദേശത്തിനായ്’ ഓഗസ്റ്റ് 15-ന് കോഴിക്കോട് ബീച്ചിൽ അരങ്ങേറും. വൈകുന്നേരം 4 മണിക്ക് ആരംഭിക്കുന്ന പരിപാടി കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.

ചടങ്ങിൽ പാട്ടിന്റെ കൂട്ടുകാർ പബ്ലിക്കേഷൻസിന്റെ പ്രഥമ പുസ്തകമായ ഡോ. ബി. വേണുഗോപാലൻ നായർ രചിച്ച ‘ഗാനമേളകളുടെ ചരിത്രം’ എന്ന പുസ്തകം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി പ്രകാശനം ചെയ്യും. തമിഴ്‌നാട് ടൂറിസം മന്ത്രി അഡ്വ. രാജേഷ് കുമാർ, കോഴിക്കോട് എം.പി. എം.കെ. രാഘവൻ, മേയർ ഒ. സദാശിവൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.

എം.എൽ.എ.മാരായ അഡ്വ. ഫൈസൽ ബാബു, അഡ്വ. കെ. ജയന്ത്‌, വിദ്യാ ബാലകൃഷ്ണൻ, പി.കെ. ഫിറോസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മിലി മോഹൻ, മുൻ മന്ത്രി ഡോ. എം.കെ. മുനീർ, മുൻ എം.എൽ.എ. തോട്ടത്തിൽ രവീന്ദ്രൻ, കൗൺസിലർമാരായ സഫറി വെള്ളയിൽ, റിനീഷ്, ബിന്ദു ഉദയകുമാർ എന്നിവരും സംഗീത-സാംസ്കാരിക രംഗത്തെ പ്രമുഖരായ കൈതപ്രം ദാമോദരൻ നമ്പൂതിരി, പ്രകാശ് ബാബു, ഗിന്നസ് സത്താർ ആദൂർ, പാട്ടിന്റെ കൂട്ടുകാർ രക്ഷാധികാരി ഡോ. ബി. വേണുഗോപാലൻ നായർ, ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, ഫൗണ്ടർ സെക്രട്ടറി നയാസ് ഇല്യാസ്, വാനമ്പാടികൾ പ്രസിഡന്റ് അനിതാമ്മ, സെക്രട്ടറി സരിത പൈ തുടങ്ങിയവരും പരിപാടിയിൽ സംബന്ധിക്കും.

പരിപാടിയുടെ വിശദാംശങ്ങൾ അറിയിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ ഡോ. ബി. വേണുഗോപാലൻ നായർ, ജനറൽ സെക്രട്ടറി പനച്ചമൂട് ഷാജഹാൻ, ഫൗണ്ടർ സെക്രട്ടറി നയാസ് ഇല്യാസ്, പ്രബോദ് ചന്ദ്രൻ വേങ്ങേരി എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *