ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ എം എല്‍ എ സജീവ് ജോസഫ് വിശിഷ്ടാതിഥിയായി പങ്കെടുത്തു

മെൽബൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്‌ട്രേലിയയുടെ നേതൃത്വത്തിൽ ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ സംഘടിപ്പിക്കുന്ന 80-ാമത് ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ ഇരിക്കൂർ MLAയും ഓൾ ഇന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ വിദേശകാര്യ സെക്രട്ടറിയും കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയുമായ ശ്രീ സജീവ് ജോസഫ് എം എല്‍ എ വിശിഷ്ടാതിഥിയായി പങ്കെടുത്തു.

ഓഗസ്റ്റ് 14-ന് മെൽബണിലെത്തിയ സജീവ് ജോസഫ് എം എല്‍ എ യ്ക്ക് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റെ നാഷണൽ പ്രസിഡന്റ് ജിജേഷ് പി.വി, IOC ഓസ്ട്രേലിയ ജനറൽ സെക്രട്ടറി സോബൻ തോമസ്, നാഷണൽ സെക്രട്ടറിമാരായ ബിജു സ്കറിയ, അഫ്സൽ അബ്ദുൽ ഖാദിർ, കേരള ചാപ്റ്റർ വൈസ് പ്രസിഡന്റുമാരായ ഹിന്സോ തങ്കച്ചൻ, ബിനു ജോൺ, സ്മിത, കേരള ചാപ്റ്റർ സെക്രട്ടറി ലിന്റോ ദേവസ്സി, വിക്ടോറിയ സ്റ്റേറ്റ് പ്രസിഡന്റ് റോബിൻ ജോസഫ്, ജനറൽ സെക്രട്ടറി ഷിനോയ് സ്റ്റീഫൻ മഞ്ഞാങ്കൽ, വൈസ് പ്രസിഡന്റ് കുര്യൻ പുന്നൂസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.

തുടർന്ന്, ഓഗസ്റ്റ് 15-ന് മെൽബണിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ എം എല്‍ എ മുഖ്യാതിഥിയായി പങ്കെടുത്തു.

ഓഗസ്റ്റ് 16-ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നാഷണൽ കമ്മിറ്റിയും വിക്ടോറിയ സ്റ്റേറ്റ് കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടി അദ്ദേഹം ഉദ്ഘാടനം ചെയ്തു. വിക്ടോറിയ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.

തുടർപരിപാടികളുടെ ഭാഗമായി, ഓഗസ്റ്റ് 17-ന് മെൽബൺ പാർലമെന്റ് സന്ദർശന വേളയിൽ വിക്ടോറിയൻ പരിസ്ഥിതി മന്ത്രിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. അതേദിവസം ബ്രിസ്ബനിൽ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലും സജീവ് ജോസഫ് MLA മുഖ്യാതിഥിയായി പങ്കെടുക്കും.

ഓഗസ്റ്റ് 19-ന് സിഡ്‌നിയിൽ സംഘടിപ്പിക്കുന്ന ‘Meet & Greet’ പരിപാടിയിലും അദ്ദേഹം മുഖ്യാതിഥിയായി പങ്കെടുക്കും. ഇതോടൊപ്പം ഡാർവിൻ, ആലീസ് സ്പ്രിങ്‌സ്, പെർത്ത് തുടങ്ങിയ ഓസ്‌ട്രേലിയയിലെ വിവിധ നഗരങ്ങളിലും ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ നേതൃത്വത്തിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിലായി നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. ജനാധിപത്യ വിശ്വാസികളായ എല്ലാ ഇന്ത്യക്കാരെയും സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിലേക്ക് ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായും സംഘാടകർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *