ശബരിമല: വൃശ്ചികം ഒന്നായ ഇന്ന് പുലർച്ചെ മുതൽ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സന്നിധാനത്തും മാളികപ്പുറത്തും പുതിയ മേൽശാന്തിമാരാണ് നട തുറന്നത്. ദേവസ്വം മന്ത്രി കെ. മുരളീധരൻ പുലർച്ചെ സന്നിധാനത്ത് ദർശനം നടത്തി.
അതേസമയം, ശബരിമലയിൽ തിരുപ്പതി മോഡൽ വികസനം നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ വ്യക്തമാക്കി. കൊച്ചി വിമാനത്താവളത്തിൽ ശബരിമല ഇടത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


