ജനകീയ പങ്കാളിത്തത്തിലൂടെ ഇന്ത്യ ഉടൻ മലേറിയ മുക്തമാകുമെന്ന് രാഷ്ട്രപതി

ന്യൂഡൽഹി: മലേറിയ നിർമാർജനത്തിൽ രാജ്യം മികച്ച പുരോഗതി കൈവരിക്കുകയാണെന്നും ഏറെ വൈകാതെ ഇന്ത്യ മലേറിയ മുക്തമാകുമെന്നും രാഷ്ട്രപതി ദ്രൗപദി മുർമു. ന്യൂഡൽഹിയിൽ ഐ.സി.എം.ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മലേറിയ റിസർച്ചിന്റെ (ICMR – NIMR) സുവർണ ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

മെഡിക്കൽ രംഗത്തെ മുന്നേറ്റവും കൊതുക് നിവാരണത്തിലെ ജനകീയ പങ്കാളിത്തവും മലേറിയ നിർമാർജനത്തിൽ നിർണായക പങ്ക് വഹിക്കുന്നതായി രാഷ്ട്രപതി വ്യക്തമാക്കി. മലേറിയയിലും അനുബന്ധ മേഖലകളിലും ഐ.സി.എം.ആർ – എൻ.ഐ.എം.ആർ നടത്തിയ അമ്പത് വർഷത്തെ ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *