ആവേശം നിറഞ്ഞ വിളംബര റാലിയോടെ തൊടുപുഴ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് തുടക്കമായി

തൊടുപുഴ: അയ്യായിരത്തോളം വിദ്യാർഥി പ്രതിഭകളുടെ കലാവൈഭവത്തിന് വേദിയൊരുക്കി തൊടുപുഴ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിന് ആവേശകരമായ തുടക്കമായി. നവംബർ 16 മുതൽ 19 വരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിളംബര റാലി വർണാഭവും ആവേശഭരിതവുമായിരുന്നു.

എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകളിലെ വിദ്യാർഥികൾ അണിനിരന്ന റാലിക്ക് ചെണ്ടമേളം ആവേശം പകർന്നു. കലോത്സവത്തിന്റെ സന്ദേശമുയർത്തി വിദ്യാർഥികളും അധ്യാപകരും പങ്കുചേർന്ന റാലി നാടിന് ഉത്സവാന്തരീക്ഷമാണ് സമ്മാനിച്ചത്. നാലു ദിവസം നീളുന്ന കലോത്സവത്തിൽ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള പ്രതിഭകൾ വിവിധ കലാമത്സരങ്ങളിൽ മാറ്റുരയ്ക്കും

Leave a Reply

Your email address will not be published. Required fields are marked *