ഗോസ്‌ഫോർഡ്: സെൻട്രൽ കോസ്റ്റിലെ ഗോസ്‌ഫോർഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി അസോസിയേഷനായ മാംഗോയുടെ (MANGO – Malayalee Association in Gosford) നേതൃത്വത്തിൽ ‘ഓണം 2026’ വിപുലമായി ആഘോഷിക്കുന്നു. 2026 ഓഗസ്റ്റ് 29 ശനിയാഴ്ച രാവിലെ 10:00 മണി മുതലാണ് ആഘോഷ പരിപാടികൾ ആരംഭിക്കുന്നത്.
മലയാളികളുടെ പരമ്പരാഗത തനിമയും ഒത്തൊരുമയും വിളിച്ചോതുന്ന ചടങ്ങുകളോടെയാണ് ആഘോഷങ്ങൾ ഒരുക്കിയിരിക്കുന്നത്. വിഭവസമൃദ്ധമായ ഓണസദ്യ, കലാ-സാംസ്കാരിക പരിപാടികൾ, വിനോദ പരിപാടികൾ തുടങ്ങി എല്ലാ പ്രായക്കാർക്കും ആസ്വദിക്കാനാകുന്ന വൈവിധ്യമാർന്ന പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും. ആഘോഷങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

