സിഡ്നി: സൗത്ത് ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ ഓഫ് ഓസ്ട്രേലിയയും (SIAA) ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഓസ്ട്രേലിയയും (IOC Australia) ചേർന്ന് സിഡ്നിയിൽ സംഘടിപ്പിക്കുന്ന ‘ഇന്ത്യൻ ഓണം 2026’ ആഘോഷങ്ങൾക്ക് ജനങ്ങളിൽ നിന്ന് ലഭിച്ച വൻ പ്രതികരണത്തെ തുടർന്ന് പ്രത്യേക ‘ഇവന്റ്-ഒൺലി’ (Event-Only) ടിക്കറ്റുകൾ ലഭ്യമാക്കി സംഘാടകർ. ടിക്കറ്റുകൾക്കായുള്ള അഭൂതപൂർവ്വമായ ആവശ്യകത കണക്കിലെടുത്താണ് പരിമിതമായ എണ്ണം ടിക്കറ്റുകൾ കൂടി ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്.
2026 ഓഗസ്റ്റ് 23 ഞായറാഴ്ച ഗ്രാൻവില്ലിലെ ദി വിൻയാർഡ് കർമ്മൽ മോഹർ ഹാളിൽ (The Vineyard Karmel Mohr Hall, 4-6 Blaxcell Street, Granville NSW 2142) വെച്ചാണ് ആഘോഷ പരിപാടികൾ അരങ്ങേറുന്നത്. ഇവന്റ്-ഒൺലി ടിക്കറ്റുകൾ എടുക്കുന്നവർക്ക് വൈകുന്നേരം 4:30 മുതലാണ് പ്രവേശനം അനുവദിക്കുക. പ്രശസ്ത ചലച്ചിത്ര താരം വിമല രാമൻ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ പ്രമുഖ നടി രമ്യ പണിക്കർ, ഗായിക അമൃത സുരേഷ് എന്നിവർ പ്രധാന ആകർഷണങ്ങളായെത്തും.
കിയോസ് ഫൈൻ ഫുഡ്സ് (KIOS Fine Foods) ടൈറ്റിൽ സ്പോൺസറായ പരിപാടി പവേർഡ് ബൈ ചെയ്തിരിക്കുന്നത് മാസ് ഫിനാൻഷ്യൽ കൺസൾട്ടൻസി (ഷീന അബ്ദുൽഖാദർ), ഐഫാസ്റ്റ് ടെക് ഗ്ലോബൽ (iF4ST Tech Global) എന്നിവരാണ്. ടിക്കറ്റുകൾ അതിവേഗം വിറ്റഴിഞ്ഞുകൊണ്ടിരിക്കുകയാണെന്നും നിശ്ചിത എണ്ണം തികയുന്നതോടെ വിൽപന പൂർണ്ണമായി അവസാനിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു. പ്രവേശനം ഉറപ്പാക്കാൻ ആഗ്രഹിക്കുന്നവർ eventik.com.au/event/biggest-indian-onam-live-sydney/ എന്ന ലിങ്ക് വഴി എത്രയും വേഗം ടിക്കറ്റുകൾ സ്വന്തമാക്കേണ്ടതാണ്.

