തിരുവോണത്തെ വരവേൽക്കാൻ നാടൊരുങ്ങി; നാളെ ഉത്രാടപ്പാച്ചിൽ

തിരുവനന്തപുരം: സമത്വവും സമൃദ്ധിയും നിറഞ്ഞ സാമൂഹിക വ്യവസ്ഥയുടെ പ്രതീകമായ തിരുവോണത്തെ വരവേൽക്കാനൊരുങ്ങി ലോകമെമ്പാടുമുള്ള മലയാളികൾ. തിരുവോണത്തിന് ഇനി ഒരു ദിവസം മാത്രം ശേഷിക്കെ നാടും നഗരവും പൂർണ്ണമായും ഓണത്തിരക്കിലേക്ക് വഴിമാറി. അവസാനവട്ട ഒരുക്കങ്ങൾ പൂർത്തിയാക്കാനുള്ള ഉത്രാടപ്പാച്ചിലാണ് നാളെ.

കടകമ്പോളങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും വൻ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. സർക്കാർ സംവിധാനങ്ങൾ ഒരുക്കിയ ഓണച്ചന്തകളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ വലിയ തിരക്കാണ് ദൃശ്യമാകുന്നത്. പ്രധാന നഗരങ്ങളിലെല്ലാം കനത്ത ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. പ്രവാസികളും മറുനാടൻ മലയാളികളും തങ്ങളുടെ തൊഴിലിടങ്ങളിലും താമസസ്ഥലങ്ങളിലും ഗൃഹാതുര സ്മരണകളോടെ ഓണാഘോഷങ്ങളിലേക്ക് കടന്നു. നന്മയുടെയും സമൃദ്ധി തുടിക്കുന്ന കാർഷിക സംസ്കാരത്തിന്റെയും ഓർമ്മകളിലേക്കുള്ള മനസ്സിന്റെ തീർത്ഥയാത്ര കൂടിയായി മലയാളികൾക്ക് ഈ ഓണനാളുകൾ മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *