ഓണാത്സവ് 2026 & ടൂറിസം ഫെസ്റ്റ്; ചിത്രരചന, ചെസ്സ് മത്സരങ്ങൾ സംഘടിപ്പിച്ചു

തൊടുപുഴ: തൊടുപുഴ മർച്ചന്റ്സ് അസോസിയേഷനും നഗരസഭയും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും (ഡി.ടി.പി.സി) സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി ചിത്രരചന, ചെസ്സ് മത്സരങ്ങൾ നടത്തി. മർച്ചന്റ്സ് ട്രസ്റ്റ് ഹാളിലാണ് മത്സരങ്ങൾ അരങ്ങേറിയത്.

ജില്ലാ സെക്രട്ടറി സാലി എസ്. മുഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രശസ്ത ചിത്രകാരി സ്വപ്ന അഗസ്റ്റിൻ കാലുകൾ കൊണ്ട് ചിത്രം വരച്ച് ചിത്രരചനാ മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചെസ്സ് മത്സരങ്ങളുടെ ഉദ്ഘാടനം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സലിംകുട്ടി നിർവഹിച്ചു.

തൊടുപുഴ മുനിസിപ്പൽ കൗൺസിലർ ഷിംനാസ് ചടങ്ങിൽ ഓണസന്ദേശം നൽകി. ജില്ലാ കമ്മിറ്റി അംഗം സജി പോൾ, യൂണിറ്റ് ജനറൽ സെക്രട്ടറി ജിമ്മി കുര്യൻ, ജനറൽ കൺവീനർ പ്രജീഷ് രവി, യൂണിറ്റ് ട്രഷറർ ഇ.എ. അഭിലാഷ്, താജു എം.പി തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *