തൊടുപുഴ: ചരിത്രത്തില്‍ ആദ്യമായി തൊടുപുഴയുടെ മണ്ണില്‍ സാഹസികതയുടെ മഡ് റേസിംഗ് അരങ്ങേറി.തൊടുപുഴ മര്‍ച്ചന്റ് അസോസിയേഷനും,ഡിറ്റിപിസിയും,തൊടുപുഴ നഗരസഭയും,സംയുക്തമായി സംഘടിപ്പിച്ച ഓണേത്സവത്തിന്റെ ഭാഗമായിട്ടാണ് തൊടുപുഴയുടെ മണ്ണില്‍ ഹരമായി മാറിയ മഡ് റേസിംഗ് സംഘടിപ്പിച്ചത്.ജനസാഗരങ്ങളെ സാക്ഷി നിര്‍ത്തി പരിപാടിയുടെ ഉത്ഘാടനം തൊടുപുഴ എംഎല്‍എ യും ചീഫ് വിപ്പുമായ അപു ജോണ്‍ ജോസഫ് നിര്‍വഹിച്ചു.
നൂറ്റി പത്തോളം വാഹനങ്ങള്‍ മത്സരിച്ച, റേസിംഗിന്റെ വിവിധ കാറ്റഗറികള്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സാബിറാ ജലീല്‍,അപു ജോണ്‍ ജോസഫ്,കെ ദീപക് എന്നിവര്‍ ഫല്ാഗ് ഓഫ് ചെയ്തു.വാശിയേറിയ മത്സരങ്ങള്‍ക്കാണ് തൊടുപുഴ വഴിയോരം ബൈപ്പാസ് സാക്ഷ്യം വഹിച്ചത്.
കൊണ്ടും ശ്രദ്ധേയമായി. കാണികള്‍ക്ക് പുത്തന്‍ അനുഭവമായി മാറിയ മത്സരത്തോടൊപ്പം കുട്ടികള്‍ക്കായി സംഘടിപ്പിച്ച റിമോട്ട് കണ്ട്രോള് വെഹിക്കിള്‍ ചലഞ്ചും കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിച്ചു.
അഞ്ച് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ വിജയികളായവര്‍:
എസ്.യു.വി (SUV) ക്ലാസ്: അലന് ജോഷി, ജസല്‍ സലീം, അഖില്‍ മോഹന്‍.
ജിംനി ക്ലാസ്: വരുണ്‍, മനാഫ്, അജാസ്.
എക്സ്പേര്‍ട്ട് ക്ലാസ്: നിഖില്‍ & അതുല്‍, അഭിഷേക് & അരവിന്ദ്, റാഷത്ത് & ഷിമ്മിയാസ്.
ഓപ്പണ്‍ ക്ലാസ്: അതുല്‍ & നിഖില്‍, മെഹബൂബ് & അമീര്‍, ഷഹീന് ഷാ & നാസര്‍.
ഡീസല്‍ ക്ലാസ്: അതുല്‍ & നിഖില്‍, രമ്യ & ഫൈസല്‍, സന്തോഷ് & രഞ്ജിത്ത്.
ഓണോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5 മണി മുതല്‍ മങ്ങാട്ടുകവല പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ കലാസന്ധ്യ, തിരുവാതിര മത്സരം, ഗാനമേള എന്നിവ നടക്കും. ചടങ്ങില്‍ പൊതുജനങ്ങള്‍ക്ക് തങ്ങളുടെ കലാപരമായ കഴിവുകള്‍ അവതരിപ്പിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്




