ജപമാല പ്രദക്ഷിണത്തിൽ വിശ്വാസസാഗരം; നാകപ്പുഴയിൽ എട്ടുനോമ്പാചരണത്തിന് കൊടിയേറി

നാകപ്പുഴ: നാകപ്പുഴ മരിയൻ തീർത്ഥാടനകേന്ദ്രത്തിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ കന്യകാമറിയത്തിന്റെ പിറവി തിരുനാളിനും ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ കൊടിയേറി. പഞ്ഞകുത്തി, ഉരിയരിക്കുന്ന്, ചാറ്റുപാറ, തഴുവംകുന്ന് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ഇടവക സമൂഹം ജപമാല പ്രദക്ഷിണമായാണ് തീർത്ഥാടനകേന്ദ്രത്തിലേക്ക് ഒഴുകിയെത്തിയത്.

കൊടിയേറ്റിനും തിരുസ്വരൂപ പ്രതിഷ്ഠയ്ക്കും തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്കും വികാരി റവ. മോൺ. വിൻസന്റ് നെടുങ്ങാട്ട് മുഖ്യകാർമികത്വം വഹിച്ചു. വൻ വിശ്വാസി പങ്കാളിത്തത്തോടെയാണ് ഈ വർഷത്തെ എട്ടുനോമ്പാചരണത്തിന് തുടക്കമായത്. വരും ദിവസങ്ങളിലും വിവിധ തിരുക്കർമ്മങ്ങളും പ്രാർത്ഥനാ ശുശ്രൂഷകളും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *