മൃഗങ്ങളോട് ക്രൂരത; സൗത്ത്‌ലാന്റിലെ കർഷകന് 7500 ഡോളർ പിഴ ശിക്ഷ

ഇൻവർകാർഗിൽ: പരിക്കേറ്റ നാല് കാളകൾക്ക് യഥാസമയം ചികിത്സ ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തുകയും കടുത്ത വേദനയെത്തുടർന്ന് ഒടുവിൽ അവയെ ദയാവധത്തിന് ഇരയാക്കേണ്ടി വരികയും ചെയ്ത സംഭവത്തിൽ സൗത്ത്‌ലാന്റിലെ കർഷകന് 7500 ഡോളർ പിഴ ശിക്ഷ. 62-കാരനായ ഡേവിഡ് മൈക്കിൾ ചർച്ചിനെയാണ് ഇൻവർകാർഗിൽ ഡിസ്ട്രിക്റ്റ് കോടതി ശിക്ഷിച്ചത്.

മൃഗസംരക്ഷണ മന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരും വെറ്ററിനറി ഡോക്ടർമാരും നടത്തിയ പരിശോധനയിലാണ് ഗുരുതരമായ ഒടിവുകളും വീക്കവുമുള്ള നിലയിൽ കാളകളെ കണ്ടെത്തിയത്. പരിക്കേറ്റ മൃഗങ്ങൾക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിൽ ഇയാൾ ഗുരുതര വീഴ്ച വരുത്തിയതിനെ തുടർന്നാണ് മൃഗസംരക്ഷണ നിയമപ്രകാരം കേസെടുത്തത്. പിഴ തുകയ്ക്ക് പുറമെ 4,267.50 ഡോളർ വെറ്ററിനറി ചെലവായും ഒപ്പം കോടതി ചെലവുകളും അടയ്ക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *